Friday, February 24, 2023

അഭിനവ അടിമകൾ!

അടിമകൾ! അടിമകൾ! അഭിനവ-അടിമകൾ!

ഇവരടിമത്തത്തിന്നഴിയാ തുടലിൽ

ഊതിക്കാച്ചി വിളക്കിച്ചേർത്തോരടുത്ത കണ്ണികൾ.

 

സംസ്കാരത്തിൻ നായകരെന്നൊരു

മേനി നടിക്കും ഊഷരവർഗ്ഗം.

ഒരു വാഴ്ത്തൽ പത്രവും ചത്തു മലർന്നാലാ-

കാശത്തേക്കൊരുനിര വെടിയും-

സ്വപ്നം കണ്ടൊരു നായകണക്കവർ

നക്കിത്തിരിയും ഉടമക്കീഴിൽ.

 

ഉടയോർതൻ പിണിയാളുകളാകും

സർക്കാരിൻ ചില ജനസേവക്കാർ.                      

സംഘം ചേർന്നൊരു കൊടിയും പേറി

അലയുന്നോരാ കഴുകന്മാർ!

കൈക്കൂലിക്ക് കരം നീട്ടീടും

ഇല്ലേലൂതിയണയ്ക്കും ജന-സ്വപ്നങ്ങൾ.

 

തൂലിക പടവാളാക്കിയ വർഗ്ഗമി-

താർക്കോ വേണ്ടി ചിലച്ചീടുന്നു.

വാഴ്ത്തലുപാട്ടുകൾ പാടീടുന്നവർ

വേണ്ടതു വായിൽ വിഴുങ്ങീടും. ­­

കാഴ്ചക്കാരോ കണ്ടുമടുത്തു

ഈ കൂലിയെഴുത്തിൻ പേക്കൂത്ത്.

 

അടിമകൾ! അടിമകൾ! അഭിനവ-അടിമകൾ!

ഇവരടിമത്തത്തിന്നഴിയാ തുടലിൽ

ഊതിക്കാച്ചി വിളക്കിച്ചേർത്തോരടുത്ത കണ്ണികൾ.

No comments:

Post a Comment

അഘോരി

മന:ഘർഷണത്തിന്റെ ചൂടേറ്റു ചിന്തകളിൽ പടർന്ന അഗ്നിയിൽ  വെന്തെരിയുന്ന പച്ചമാംസത്തിന്റെ ഗന്ധവും തേടി അവൻ വരും...  കാഷായത്തിന്റെ കരിമ്പടം ചുറ്റിയ ...